രോഗിയുടെ ശരീരത്തിൽ മരുന്നു എങ്ങനെ പ്രയോജനപ്പെടുന്നുവോ അതുപോലെ ദൈവവചനം നമ്മുടെ ജീവിതങ്ങളിൽ പ്രയോജനപ്പെടും.
നിങ്ങളുടെ ഹൃദയത്തിൽ വചനം സൂക്ഷിച്ചിരുന്നാൽ ഏതു സമയത്തു വേണമെങ്കിലും അതു പ്രയോജന പ്പെടുത്താം. ഇതിലെ ഭാഗങ്ങൾ തിരഞ്ഞെടുത്തു നിങ്ങളുടെ ഓരോ പ്രശ്നങ്ങളിലും ധ്യാനിക്കാവുന്നതാണ്. തുടർച്ചയായി ക്ഷമയില്ലാത്ത സ്ഥിതിയിലാണെങ്കിൽ ക്ഷമയുടെ സെക്ഷൻ തിരഞ്ഞെടുത്ത് ധ്യാനിക്കുകയും, പഠിക്കയും ഏറ്റുപറകയും ചെയ്യാവുന്നതാണ്. മാപ്പു ലഭിക്കേണ്ട കാര്യത്തിലാണ് വിഷമിക്കുന്നതെങ്കിൽ മോചനത്തിൻ്റെ അദ്ധ്യായം നോക്കുകയും ക്ഷമിക്കേണ്ട വരോടു ക്ഷമിക്കുകയും ചെയ്യുക.
വചനം മരുന്നുപോലെയെങ്കിലും അതിലും ശക്തിയായി ഉപയോഗിക്കാവുന്നതാണ്. എനിക്കു തലവേദന വരുംമ്പോൾ തലയിൽ ബാൻഡേജു വയ്ക്കാറില്ല; മുറിവിൽ ഒരിക്കലും അസ്പിരീൻ വച്ചു കെട്ടാറുമില്ല. ഇതുപോലെ വചനത്തെയും വേണ്ടവിധത്തിൽ ഉപയോഗിച്ചാലേ ആത്മീയരോഗം മാറുകയുള്ളൂ. ഞാൻ രാവിലെ കോപിച്ചും ഭാരപ്പെടുമാണ് എഴുന്നേല്ക്കുന്നതെങ്കിൽ ഒരു അഭിരുചിയുടെയോ, മറ്റെന്തെങ്കിലുമായ ഒരു നല്ല ടേപ്പു കേൾക്കാൻ കൂടി കഴികയില്ല. ദൈവവചന മരുന്നുപോലെ ഉപയോഗിച്ചാൽ ജീവിതത്തിൽ അതിൻ്റെ ശക്തി അറിയും.
Download