ലളിതമായ പ്രാർത്ഥനയുടെ ശക്തി

പ്രാർത്ഥന നമ്മുടെ അനുദിന ജീവിതത്തിന്റെ അവിഭാജ്യഘടകമായി തീരണമെന്നാണ് ദൈവത്തിന്റെ ഇംഗിതം. എങ്കിൽ മാത്രമേ ഇതു ഓരോ ദിവസവും എളുപ്പത്തിൽ ചെയ്യുവാൻ കഴിയുകയുള്ളു.

ഞാൻ സംശയിക്കുന്നു വളരെ ആളുകൾ അവർക്കു ചെയ്യാവുന്ന ഫലപ്രദവും വിജയപ്രദവുമായ പ്രാർത്ഥനാജീവിതത്തെ മന സ്സിലാക്കാതെ വളരെ കൂടുതലായി അവർ പ്രാർത്ഥിക്കുമ്പോൾ, അവർക്കു ലഭിച്ചിട്ടുള്ള പരിശീലനങ്ങൾ അഥവാ പ്രത്യേക നിയമങ്ങൾ ഉണ്ടായിരിക്കണമെന്നും നിർബന്ധിക്കുന്നു. എന്നാൽ പ്രാർത്ഥന ദൈവത്തോടു സംസാരിക്കുന്ന ലളിതമായ പ്രവർത്തിയാണ്. ഇതാണ് സത്യം, നമുക്ക് ഏതു സമയത്തും എവിടെയും പ്രാർത്ഥിക്കാം ദൈവത്തിങ്കലേക്കു ഉയർത്തപ്പെടുന്ന ശരിയായ ചിന്തപോലും മൗനപ്രാർത്ഥനയായി തീരുന്നു.

നിങ്ങൾ വർഷങ്ങളായി പ്രാർത്ഥിക്കുന്നവരോ, അല്ലെങ്കിൽ ഒരു തുടക്കക്കാരനോ ആകാം, പക്ഷേ നിങ്ങളുടെ ആത്മീക ജീവിതത്തിൽ പ്രാർത്ഥനയെ അഭിവൃദ്ധിപ്പെടുത്തുവാൻ ആഗ്രഹിക്കുന്നെങ്കിൽ ഇതറിയുക. നിങ്ങളുടെ പ്രാർത്ഥനാ ജീവിതം കൂടുതൽ ഫലപ്രദവും കൂടുതൽ നിവൃത്തിയും ഉള്ളതായി കാണുവാനാണ് ദൈവം ആഗ്രഹിക്കുന്നത്. ഈ പുസ്‌തകം വായിക്കുവാൻ തുടങ്ങിയതിനാൽ തീർച്ചയായും ദൈവവുമായുള്ള നിങ്ങളുടെ അടുപ്പം പ്രാർത്ഥനയി ലൂടെ സുദൃഢമാക്കുവാനുള്ള ചില മാർഗ്ഗങ്ങൾ നിങ്ങൾക്കു ലഭിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. പ്രാർത്ഥന ശക്തിയുള്ള താണെന്നും ആ ശക്തി നിങ്ങളുടെ ജീവിതത്തിലും, നിങ്ങൾ സ്നേ ഹിക്കുന്നവരുടെ ജീവിതത്തിലും നിങ്ങളുടെ എല്ലാ സാഹചര്യങ്ങളിലും ഉണ്ടായിരിക്കണമെന്ന് നിങ്ങൾക്കറിയാമെന്നുമാണ് എന്റെ വിശ്വാസം.

Download
Facebook icon Twitter icon Instagram icon Pinterest icon Google+ icon YouTube icon LinkedIn icon Contact icon